ശബരിമല വിധിയുടെ മറവിൽ ആർഎസ്‌എസ്‌ കേരളത്തിൽ കലാപത്തിന്‌ ശ്രമിച്ചിരുന്നു: കോടിയേരി

കേരളത്തിൽ ആർഎസ്‌എസും ബിജെപിയും ശബരിമല വിധിയുടെ മറവിൽ കലാപത്തിന്‌ ശ്രമിച്ചിരുന്നു എന്നതാണ്‌ പുറത്തുവരുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നേതാക്കന്മാർ തമ്മിൽ സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന തമ്മിലടി ഇക്കാരണത്താലാണ്‌. കലാപശ്രമം നടക്കാത്തതിന്റെ നിരാശയാണ്‌ ഇതിൽ വെളിവാകുന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത്‌ വർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്‌എസ്‌ സമരത്തിന്‌ ഉപയോഗിച്ച്‌ പറ്റിച്ചു എന്നാണ്‌ "റെഡി ടു വെയ്‌റ്റ്‌'" നേതാക്കളായ സ്‌ത്രീകൾതന്നെ പറയുന്നത്‌. ശബരിമലയിൽ സ്‌ത്രീ പ്രവേശനം വേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആർഎസ്‌എസ്‌ നേതാവ്‌ ആർ ഹരി തന്നെ അവരുടെ ലേഘനങ്ങളിൽ എഴുതിയിട്ടുണ്ട്‌. അത്‌ മറച്ചുവക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവസാനം പൊളിഞ്ഞു. അത്‌ കേരളത്തിൽ ഏറ്റില്ല എന്നറിഞ്ഞപ്പോഴാണ്‌ തൃശ്ശൂർ പൂരത്തിനെ അപകീർത്തിപ്പെടുത്താൻ ശ്രമം തുടങ്ങിയത്‌ ‐ കോടിയേരി പറഞ്ഞു.

10-May-2019