മദപ്പാടില്ല, മുറിവുകളില്ല, ആരോഗ്യനില തൃപ്തികരം; പരിശോധനാ റിപ്പോർട്ട് ജില്ലാ കലക്ടർക്കു കൈമാറും

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാനെന്ന് ഡോക്ടർമാരുടെ സംഘം. തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ച് നടത്തിയ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ടി.വി. അനുപമ ആനയെ പൂര വിളംബരത്തിൽ പങ്കെടുപ്പിക്കണമോയെന്നു തീരുമാനിക്കും.


ആനയ്ക്ക് മദപ്പാടില്ലെന്നും കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധപരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാനായേക്കും. തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി 12 -ന് നടക്കുന്ന പൂരവിളംബരച്ചടങ്ങില്‍ മാത്രമായിരിക്കും ആനയെ ഉപയോഗിക്കുക.

ച​ട​ങ്ങി​ൽ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കു​ന്നു​വെ​ങ്കി​ൽ പ​രി​പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ട​മ എ​ന്ന നി​ല​യ്ക്ക് തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദേ​വ​സ്വം ഏ​റ്റെ​ടു​ക്കും. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ആ​ന ഉ​ട​മ​സ്ഥ സം​ഘം ഒ​രു​ക്കി​ക്കൊ​ടു​ക്കാ​നും ധാ​ര​ണ​യാ​യി. നേ​ര​ത്തേ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ തൃ​ശൂ​ർ പൂ​ര വി​ളം​ബ​ര​ത്തി​നു മാ​ത്രം എ​ഴു​ന്ന​ള്ളി​ക്കാ​മെ​ന്ന് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ​യ്ക്കു നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന ആ​ന​യെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന കാ​ര്യം ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ഈ ​ആ​വ​ശ്യം കോ​ട​തി​ക്ക് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു

11-May-2019