കെ.പി.ശശികല പറഞ്ഞത് പച്ചക്കള്ളം; റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി കെ.പി.ശശികല ബന്ധമുണ്ടായിരുന്നു
അഡ്മിൻ
റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലക്കു ബന്ധമില്ല എന്ന് പറഞ്ഞത് പച്ചക്കള്ളം. റെഡി റ്റു വെയിറ്റ് ക്യാംപയിൻ ആരംഭിച്ച സമയത്തു ശശികല ഉൾപ്പടെയുള്ളവർ 'I support ready to wait" എന്ന കാർഡുമായി നിൽക്കുന്ന പടം അവർ തന്നെ അവരുടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിടുന്നു. ഇത് ഒട്ടനവധി പേര് പിന്നീട് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശികല റെഡി റ്റു വെയിറ്റ് ക്യാംപയിനെ തള്ളിപ്പറഞ്ഞത്. റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി ആചാര സംരക്ഷണ സമതിക്ക് ഒരു ബന്ധവുമില്ലെന്നും ശബരിമല പ്രക്ഷോഭത്തില്‍ റെഡി റ്റു വെയിറ്റ് ബി.ജെ.പിക്കൊപ്പമല്ലെന്നുമാണ് ശശികലയുടെ പുതിയ നിലപാട്.
ലോകസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആർ എസ് എസ് നിലപാട് തിരുത്തിയതാണ് ഇപ്പോൾ ശശികല ഉൾപ്പടെയുള്ളവർ റെഡി റ്റു വെയിറ്റ് ക്യാംപയിനെ തള്ളിപ്പറഞ്ഞു രംഗത്തെത്താൻ കാരണം എന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്. ആദ്യം മുതൽ തന്നെ ആർ എസ് എസ്സിന് ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന നിലപാടായിരുന്നു. എന്നാൽ പിനീട് ഇത് മതവികാരം ആളിക്കത്തിക്കാൻ ഉപകരിക്കും എന്ന് കണ്ടു കൊണ്ടാണ് നിലപാട് മാറ്റിയത്.
അതേസമയം ശബരിമല പ്രക്ഷോഭത്തിൽ റെഡി ടു വെയിറ്റ് പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ശശികലക്ക് ഇല്ലെന്നും, അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ അവർ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണെന്നും പത്മ പിള്ള കുറ്റപ്പെടുത്തുന്നു. കൂടാതെ താനുള്‍പ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയില്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ നടത്തിയതെന്നും പത്മ പിള്ള ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.