രാജ്‌മോഹൻ ഉണ്ണിത്താന് നഷ്ടപ്പെട്ടത് ഒരു കോടിയോളം രൂപയെന്ന് സൂചന; കള്ളപ്പണമായതിനാൽ പരാതി നൽകാൻ വൈകി
അഡ്മിൻ
പണം അപഹരിച്ചുവെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം കൂടുതൽ സങ്കീർണ്ണമാകുന്നതായി റിപ്പോർട്ട്. രാജ്‌മോഹൻ ഉണ്ണിത്താന് നഷ്ടപ്പെട്ടത് പരാതിയിൽ പറയുംപോലെ എട്ടു ലക്ഷം രൂപയല്ലെന്നും, ഏകദേശം ഒരു കോടിയോളം രൂപയാണെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി സ്വീകരിച്ച കള്ളപ്പണമായതിനാൽ രാജ്‌മോഹൻ ഉണ്ണിത്താൻ പരാതിയുമായി പൊലീസിന് മുന്നിൽ പോകില്ല എന്ന ഉറപ്പിലാണ് കൊല്ലം കുണ്ടറയിലെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പൃഥ്വിരാജ് ഈ പണം മുക്കിയത് എന്നാണു ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പുകാലയളവിൽ ഉണ്ണിത്താന്റെ സഹായിയായിരുന്നു പൃഥ്വിരാജ്.
എന്നാൽ പണം അപഹരിച്ചുവെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ചു കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പൃഥ്വിരാജ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജിന്റെ വെല്ലുവിളി. രാജ് മോഹൻ ഉണ്ണിത്താൻ തനിക്ക് അഞ്ച് ലക്ഷം രൂപ നൽകാനുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താന്റെ ഗുണ്ടകൾ തന്റെ ഭാര്യയെ ഫോണിൽ വിളിച്ച് അസഭ്യം പറയുന്നുവെന്നും ഇതിന്റെ ശബ്ദരേഖ തെളിവായുണ്ടെന്നും പൃത്വിരാജ് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി. ഉണ്ണിത്താനെ ആക്ഷേപിച്ചു കൊണ്ട് പൃത്വിരാജിട്ട ഫെയിസ്ബുക്ക് പോസ്റ്റിൽ തന്റെ കൂട നടന്ന് താൻ വാങികൊടുത്ത ഭക്ഷണവും കഴിച്ചിട്ടാണ് ഉണ്ണിത്താൻ ആരോപണം ഉന്നയിക്കുന്നതെന്ന് പറയുന്നുണ്ട്.
അതേസമയം രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതിയിന്മേൽ കൊല്ലം കുണ്ടറയിലെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പൃഥ്വിരാജിനെ കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ സസ്‌പെന്റ് ചെയ്തു. ഇതുസംബന്ധിച്ച് മണ്ഡലം, ബ്ലോക്ക് സെക്രട്ടറിമാരുടെ അന്വേഷണറിപ്പോർട്ടിന്മേലാണ് നടപടിയെന്ന് കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ വ്യക്തമാക്കി.