തെരഞ്ഞെടുപ്പ് ചൂടിനിടെ ഡൽഹിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുൻമന്ത്രി രാജ്കുമാർ ചൗഹാൻ ബി.ജെ.പിയിൽ ചേർന്നു

ഡൽഹിയിൽ ആം ആദ്മി പാർട്ടി എം.എൽ.എമാർക്ക് പിന്നാലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ഡ​ല്‍​ഹി മു​ന്‍ മ​ന്ത്രി​യു​മാ​യ രാ​ജ്കു​മാ​ര്‍ ചൗ​ഹാ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ർ​ന്നു. ഡൽഹിയിലെ മുൻ മന്ത്രിയും നാലു തവണ കോൺഗ്രസ് എം.എൽ.എയുമായിരുന്നു രാജ്കുമാർ ചൗഹാൻ. ഡൽഹി ബി.ജെ.പി.അദ്ധ്യക്ഷൻ മനോജ് തിവാരിയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി.ജെ.പി.അംഗത്വം സ്വീകരിച്ചത്.

മു​ൻ മു​ഖ്യ​മ​ന്ത്രി ഷീ​ലാ ദീ​ക്ഷി​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വും ചൗ​ഹാ​ൻ ന​ട​ത്തി. ഷീ​ലാ ദീ​ക്ഷി​തി​ന്‍റെ മാ​ന​സി​ക​നി​ല ശ​രി​യ​ല്ലെ​ന്ന് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ശേ​ഷം രാ​ജ്കു​മാ​ര്‍ ചൗ​ഹാ​ൻ പ​റ​ഞ്ഞു.

11-May-2019