ദേശീയപാത വികസനം ഭേദഗതി ഉത്തരവിലും കേരളത്തെ പരിഗണിക്കാത്തത് ആർ എസ് എസ് - ബി ജെ പി നിർദേശത്താൽ.
അഡ്മിൻ
ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഭേദഗതി വരുത്തിയ ഉത്തരവിലും കേരളത്തെ പരിഗണിക്കാത്തത് ബി ജെ പിയുടെ സമ്മര്‍ദ്ദം മൂലമെന്ന് സൂചനകള്‍. കേന്ദ്രമന്ത്രിമാരായ ഗഡ്കരിയും അല്‍ഫോണസ് കണ്ണാന്തനവും നേരത്തെ പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമ്പോള്‍ കേരളത്തിന് സ്ഥാനമുണ്ടാവും എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച വേളയില്‍ ബി ജെ പി സംസ്ഥാന നേതൃത്വം ആര്‍ എസ് എസ് കേന്ദ്രനേതൃത്വത്തിന് ഇ മെയില്‍ സന്ദേശം അയച്ചു എന്നാണ് ആര്‍ എസ് എസ് നേതൃത്വത്തില്‍ നിന്നും സൂചനകള്‍ ലഭിക്കുന്നത്.
നേരത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള കത്തയച്ചതിന്റെ പുറത്താണ് ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത്. ആ ഘട്ടത്തിലും ആര്‍ എസ് എസിന്റെ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനം പൂര്‍ത്തിയാകാതിരിക്കാനാണ് ഇത്തരത്തില്‍ ഇടപെടല്‍ നടത്തുന്നത് എന്നാണ് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അതിന്റെ ഭാഗമായാണ് റോഡ് നിര്‍മാണത്തിന് മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേരളത്തെ തഴഞ്ഞത്. അടിയന്തരമായി ഏറ്റെടുക്കേണ്ട നിര്‍മാണപ്രവൃത്തികള്‍ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ നിര്‍മാണം 2021 ഫെബ്രുവരിക്കുശേഷം പരിഗണിക്കേണ്ട രണ്ടാം പട്ടികയിലേക്കു മാറ്റുകയായിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ ഒഴികെയുള്ള നടപടി നിര്‍ത്തിവയ്ക്കാനും ഈ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഈ ഉത്തരവ് തിരുത്തി ഭേദഗതി പട്ടിക ഇറക്കുമ്പോള്‍ കേരളത്തിന്റെ പരാതി പരിഹരിക്കുമെന്നാണ് ഗഡ്കരിയും കണ്ണന്താനവും പറഞ്ഞത്. പക്ഷെ, അത്തരത്തില്‍ തീരുമാനമെടുക്കി ഭേദഗതി ഇറക്കരുതെന്ന് ആര്‍ എസ് എസ് നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
വ്യാഴാഴ്ച ഇറക്കിയ ഭേദഗതി ഉത്തരവില്‍ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജോലികള്‍ക്കുതന്നെയാണ് മുന്‍ഗണനയെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി. എന്നാല്‍, രണ്ടാം പട്ടികയിലെ ജോലികള്‍ ഉപേക്ഷിച്ചിട്ടില്ല. മെയ് രണ്ടുവരെയുള്ള സ്ഥലം ഏറ്റെടുക്കലിന്റെ വിവരങ്ങള്‍ എന്‍എച്ച്എഐക്ക് സമര്‍പ്പിക്കുന്ന മുറയ്ക്ക് രണ്ടാംപട്ടികയിലെ ജോലികള്‍ തുടരുന്നത് പരിഗണിക്കാമെന്നാണ് ഉത്തരവ്. അതായത്, കേരളത്തിലെ ദേശീയപാത വികസനം 2021 ഫെബ്രുവരിയിലേക്ക് മാറ്റിക്കൊണ്ടുള്ള മെയ് രണ്ടിലെ ഉത്തരവ് റദ്ദാക്കുന്നില്ലെന്നര്‍ഥം. ഫലത്തില്‍ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്താതെ ഭേദഗതി ഉത്തരവിറക്കുകയാണ് എന്‍എച്ച്എഐ ചെയ്തത്. കേരള്തതിലെ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഭാരത്മാല പരിയോജനയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടംവരെ നാലുവരിപ്പാതയാക്കുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചത്.
12-May-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ