ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വി.എസ്. ശിവകുമാറിന്റെ പഴ്സനല്‍ സ്റ്റാഫിന്റെ മകള്‍ക്കെതിരെ കേസ്
അഡ്മിൻ
ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ പേഴ്‌സണൽ സെക്രട്ടറി വാസുദേവൻ നായരുടെ മകൾ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയതിനു കേസ്. ഇരുപത്തഞ്ചോളം ഉദ്യോഗാത്ഥികളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വരെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. ആറോളം പേരുടെ പരാതിയാണ് പൊലീസിനു ലഭിച്ചത്.
സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്‌ദാനം. ആദ്യ മൂന്ന് മാസങ്ങളിൽ ശമ്പളമില്ലെന്നും തുടർന്നുള്ള മാസങ്ങളിൽ മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ശമ്പളം നൽകാമെന്നുമായിരുന്നു ഉറപ്പ്. ഇതിനായി 2 ലക്ഷം മുതൽ 5 ലക്ഷംവരെ ഉദ്യോഗാത്ഥികളിൽ നിന്ന് വാങ്ങി. ഓൺലൈൻ പരീക്ഷ എഴുതിയവർക്ക് വ്യാജ നിയമന കത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടിയുടെ വ്യാജ ലെറ്റർ പാഡിലാണ് നിയമന ഉത്തരവ് നൽകിയത്.
അതേസമയം ഇന്ദുജയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്തു. ഉദ്യോഗാർത്ഥികൾ പൈസ തിരികെ ആവശ്യപ്പെട്ടതോടെ ഇന്ദുജ ഒളിവിൽ പോയതാണ് എന്നാണു പോലീസ് കരുതുന്നത്.