ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണെന്ന് മായാവതി
അഡ്മിൻ
ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണെന്നും, തങ്ങളെ ഭര്ത്താക്കന്മാരില് നിന്ന് മോദി വേര്‍പ്പെടുത്തിയേക്കുമെന്ന് അവര്‍ ഭയക്കുന്നതായും മായാവതി ആരോപിച്ചു. രാജസ്ഥാനിലെ ആള്‍വാര്‍ കൂട്ടബലാത്സംഗത്തില്‍ മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കവേയാണ് മായാവതി അതിരൂക്ഷമായി മോദിയെ ആക്രമിച്ചത്. ഭാര്യയെ ഉപേക്ഷിച്ച മോദി ഒരിക്കലും സ്ത്രീകളെ ബഹുമാനിച്ചിട്ടില്ലെന്നും മായാവതി ആരോപിച്ചു.
വിഷയത്തില്‍ മായാവതിക്കെതിരെ ബിജെപി നേതാവ് സംബീത് പത്ര രംഗത്ത് വന്നു. മോദിക്കെതിരായി ഉപയോഗിച്ച വാക്കുകള്‍ അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതെന്തുതരം മാനസികാവസ്ഥയാണ്? മോദിയോട് ഇത്രയ്ക്ക് വൈരാഗ്യമെന്തിനാണ്. അദ്ദേഹം തന്റെ രാജ്യത്തെ സ്വന്തം കുടുംബമായി കാണുന്നതുകൊണ്ടാണോ ഇങ്ങനെ. മായവതി ജി നിങ്ങള്‍ക്ക് നിങ്ങളുടെ സഹോദരന് വലിയ ആളായിരിക്കാം., പക്ഷെ മോദിക്ക് രാജ്യമാണ് വലുത്- സംബീത് പത്ര ട്വീറ്റ് ചെയ്തു.