അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: കാരണക്കാരി തന്റെ അമ്മയെന്ന് ഭർത്താവ്

അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരി തന്റെ അമ്മയെന്ന് ഭര്‍ത്താവ് ചന്ദ്രന്‍. അവരുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും ചന്ദ്രന്‍ പറയുന്നു. ഗള്‍ഫില്‍ നിന്നും താന്‍ നാട്ടിലെത്തിയിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളുവെന്നും ചന്ദ്രന്‍ പൊലീസിന് മൊഴി നൽകി.

ഭാര്യയും തന്റെ അമ്മ കൃഷ്ണയും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാര്‍ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ദുര്‍മന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ പറഞ്ഞു.

അതേസമയം തലേന്ന് എല്ലാവരുടെയും സഹതാപം പിടിച്ചുപറ്റിയവർ ഇരുട്ടിവെളുത്തപ്പോൾ വില്ലന്മാരായി മാറിയ കാഴ്ചയിൽ പകച്ചുനിൽക്കുകയാണ് മഞ്ചവിളാകത്തെ നാട്ടുകാർ. ചന്ദ്രന്‍, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തികഞ്ഞ പരിഹാസത്തോടെയും കൂക്കുവിളികളോടെയുമാണ് 4 പ്രതികളെയും നാട്ടുകാർ സ്റ്റേഷനിലേക്ക് യാത്രയാക്കിയത്.

16-May-2019