കോണ്‍ഗ്രസ് തിരിച്ചടി ഭയക്കുന്നു: തയ്യാറെടുപ്പും പ്രചാരണവും പാളി; ഇനി ലക്‌ഷ്യം ബിജെപി സര്‍ക്കാരുണ്ടാക്കുന്നത് തടയൽ മാത്രം
അഡ്മിൻ
പ്രചാരണത്തില്‍ പിന്നില്‍ പോയത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് പാര്‍ട്ടി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ആര്‍ക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ വന്നാല്‍ ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുന്നത് തടയാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ മുന്‍കരുതല്‍ എടുക്കുന്നുെവന്ന സൂചനകള്‍ ശരിവെയ്ക്കുകയാണ് ഗുലാം നബി ആസാദ്.
അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തെ തുടര്‍ന്ന് ലഭിച്ച മുന്‍തൂക്കം മുതലെടുക്കാനായില്ലെന്നാണ് പാർട്ടിക്കുള്ളിൽ വിമർശനം ശക്തമാണ്. രാഷ്ട്രീയ തന്ത്രം മെനയുന്നതിലും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യ രൂപീകരണത്തിലും കോണ്‍ഗ്രസിന് പാളിച്ച പറ്റിയെന്നും നേതാക്കൾ കരുതുന്നു. ഓരോ സംസ്ഥാനങ്ങളിലും അടിത്തട്ടിലെ വികാരം മനസ്സിലാക്കുന്നതിലും വീഴ്ചയുണ്ടായി.രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ പാര്‍ട്ടി പ്രചാരണം തീര്‍ത്തും ദുര്‍ബലമായി. ഉത്തര്‍പ്രദേശിലെ നിരവധി വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ലെന്ന് നേതാക്കൾ പറയുന്നു.
പ്രചാരണത്തില്‍ ബിജെപി മുന്നില്‍നിന്നെങ്കിലും ഫലം കോണ്‍ഗ്രസിന് അനുകൂലമായിരിക്കും എന്നാണു അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയുന്നത്. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാനാകില്ല. മോദി വിരുദ്ധ വികാരം കോണ്‍ഗ്രസിനേക്കാള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്തേക്കും എന്നും റോയിട്ടേഴ്സ് കരുതുന്നു. കൂടാതെ സഖ്യസര്‍ക്കാര്‍ അധികാരമേല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് നിര്‍ണായക ഘടകമായിരിക്കുമെന്നും റോയിട്ടേഴ്സ് പറയുന്നു.