തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിയുടെ കൈയിലെ പാവ: കോൺഗ്രസ്
അഡ്മിൻ
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. പശ്ചിമബംഗാളിലെ പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ച തിന് പിന്നാലെയാണ് കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കൈയിലെ പാവയായിരിക്കുകയാണെന്നും സുതാര്യതയിൽ സംശയമുണ്ടെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. കമ്മീഷന്റെ നടപടി ഭരണഘടനയോടുള്ള പൊറുക്കാനാകാത്ത വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും അമിത്ഷാക്കുമെതിരെ നൽകിയ പരാതികളിൽ കമ്മീഷൻ ഒരു നടപടിയും എടുത്തിട്ടില്ല. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നാണംകെട്ട പതനമാണിതെന്നും സുർജേവാല ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി പുനപരിശോധിക്കണമെന്നും, ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിന് മാറ്റം അനിവാര്യമാണെന്നും സുർജേവാല ആവശ്യപ്പെട്ടു. ഭരണപക്ഷത്തിന് താത്പര്യമുള്ളവരെ കമ്മീഷനിലേക്ക് നിയമിക്കുന്നത് നല്ലതല്ല. തങ്ങൾ അധികാരത്തിലെത്തിയാൽ മാറ്റം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
16-May-2019
ന്യൂസ് മുന്‍ലക്കങ്ങളില്‍
More