ബിജെപി തകർന്നടിയും; അബദ്ധം പറ്റിയെന്നപോലെ എക്‌സിറ്റ് പോള്‍ പുറത്തുവിട്ട് ഇന്ത്യ ടുഡേ
അഡ്മിൻ
ഇലക്ഷൻ അവസാനിക്കാനിരിക്കെ ചാനൽ യുദ്ധത്തിന്റെ പുതിയ മുഖം തുറന്നു ഇന്ത്യ ടുഡേ. ബിജെപിക്ക് വന്‍ തകര്‍ച്ചയാണ് വരാൻ പോകുന്നത് എന്ന് സൂചിപ്പിക്കുന്ന എക്‌സിറ്റ് പോള്‍ സർവേ അബദ്ധത്തിൽ സംഭവിച്ചത് എന്നപോലെ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ ഇന്ത്യ ടുഡേ ചാനൽ. മേയ് 19ന് വൈകീട്ട് ആറ് മണിക്ക് ശേഷം ഇന്ത്യ ടുഡെ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന എക്‌സിറ്റ് പോളിനുള്ള തയ്യാറെടുപ്പു പൂർത്തിയായി എന്ന് കാണിക്കുന്ന വീഡിയോയിൽ ടിവി സ്റ്റുഡിയോയിലെ ഡെസ്‌ക് ടോപ്പ് സിസ്റ്റത്തില്‍ യഥാർഥ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഉള്ളത്. ഇന്ത്യ ടുഡേ ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 177 സീറ്റിലൊതുങ്ങുമെന്നും, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്ക് 141 സീറ്റും മറ്റുള്ളവര്‍ക്ക് 224 സീറ്റുമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. അതായത് എന്‍ഡിഎക്ക് ഭരണം നഷ്ടമാകുമെന്ന് തന്നെയാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് 336 സീറ്റും ബിജെപിക്ക് ഒറ്റയ്ക്ക് 282 സീറ്റുമാണ് കിട്ടിയത്. യുപിഎക്ക് 59 സീറ്റും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 44 സീറ്റും.
2017ല്‍ യുപിയില്‍ ബിജെപി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത്. സംഭവിച്ചു. ഇന്ത്യ – ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ടെന്ന് രാഹുല്‍ കന്‍വാല്‍ വീഡിയോയിൽ പറയുന്നു. കൂടാതെ രാജ്യത്തെ 543 ലോക്‌സഭ മണ്ഡലങ്ങളിലായി ഏഴ് ലക്ഷത്തിലധം വോട്ടര്‍മാരെയാണ് സാമ്പിളാക്കിയത് എന്ന് ഇന്ത്യ ടുഡേ അവകാശപ്പെടുന്നത്.
ഐഎഎന്‍എസിനും എക്കണോമിക് ടൈംസിനും നിയമവിരുദ്ധമായി എക്‌സിറ്റ് പോള്‍ പുറത്തുവിട്ടതിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.