ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് തീവ്രവാദ കേസിൽ ജാമ്യത്തിലിറങ്ങി ബിജെപി സ്ഥാനാർഥിയായ പ്രഗ്യാ സിംഗ് ഠാക്കൂര്‍
അഡ്മിൻ
ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്ന് തീവ്രവാദ കേസിൽ ജാമ്യത്തിലിറങ്ങി ബിജെപി സ്ഥാനാർഥിയായ പ്രഗ്യാ സിംഗ് ഠാക്കൂര്‍. കമലഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിങിന്‍റെ പ്രസ്താവന. ഗോഡ്സേയെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുമെന്നും ഗോഡ്‌സെ തീവ്രവാദിയാണെന്നു പറയുന്നവർ ആത്മപരിശോധന നടത്തണമെന്നും പ്രഗ്യ സിംഗ് പറഞ്ഞു.
മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് ബിജെപി സ്ഥാനാർഥിയായ പ്രഗ്യാ സിംഗ് ഠാക്കൂര്‍. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രഗ്യാ സിംഗ് ഠാക്കൂറിനെ അറസ്റ്റ് ചെയ്തത്. കര്‍ക്കറെ കൊല്ലപ്പെട്ടതിന് മാലേഗാവ് സ്‌ഫോടനവുമായി ബന്ധമുണ്ട് എന്ന തരത്തിലുള്ള സംശയങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കാണാന്‍ ഭാര്യ കവിത കര്‍ക്കറെ വിസമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് പ്രഗ്യാ സിംഗ് ഠാക്കൂറിനു ജാമ്യം ലഭിക്കുന്നത്.
“സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഒരു ഹിന്ദു ആയിരുന്നു. പേര് നാഥുറാം ഗോഡ്സെ. ഇത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമായതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്, ഗാന്ധി പ്രതിമയുടെ മുന്നില്‍ നിന്നുകൊണ്ടാണ് ഞാന്‍ പറയുന്നത്. തന്‍റെ മനസ്സാക്ഷി അനുസരിച്ചു ഗാന്ധിയുടെ കൊച്ചുമകനാണ് താനെന്നും ഇന്ന് താന്‍ ആ കൊലപാതകത്തെ ചോദ്യം ചെയ്യുകയാണെന്നും ആ രീതിയില്‍ തന്‍റെ പരാമര്‍ശത്തെ കാണുക എന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം.