വാർത്താസമ്മേളനത്തിൽ മോദിയുടെ മൗനത്തെ പരിഹസിച്ച് ദി ടെലഗ്രാഫ് ദിനപത്രം

പ്രധാനമന്ത്രിയായതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നതിനെ പരിഹരിച്ചു ദി ടെലഗ്രാഫ് ദിനപത്രം. പ്രധാന മന്ത്രി നടത്തിയ വാർത്താ സമ്മേളന വേദി ശബദ നിരോധിത മേഖലയാണെന്നും അവിടെ ശബ്ദം ഉണ്ടാക്കരുത്തുമെന്നുള്ള ടാഫിക് ചിഹ്നം നല്‍കിയാണ് ടെലഗ്രാമിന്റെ ആദ്യ പേജ് ഇന്ന് പുറത്തിറങ്ങിയത്.

എല്ലാ മാധ്യമങ്ങളും തത്സമയം പ്രക്ഷേപണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ചോദ്യങ്ങൾക്കു മോദി പാര്‍ട്ടി അധ്യക്ഷൻ മറുപടി നൽകുമെന്ന് പറഞ്ഞു മിണ്ടാതിരിക്കുകയായിരുന്നു മോദി ചെയ്തത്. അതേസമയം തൊട്ടുതാഴെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടിരിക്കുകയാണെന്ന മറ്റൊരു വാര്‍ത്തയും നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ നാലോ അഞ്ചോ ദിവസം ബാക്കിയുള്ളപ്പോഴാണെന്നും ഈ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് ഇത് ആദ്യമാണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു. നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം ദല്‍ഹിയില്‍ നടക്കുന്ന സമയത്ത് തന്നെയായിരുന്നു രാഹുലിന്റെയും വാര്‍ത്താ സമ്മേളനം.

18-May-2019