തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് പോലും നഷ്ട്ടപ്പെട്ട തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം ആവശ്യപ്പെടാൻ ബിഡിജെഎസ്

തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം ആവശ്യപ്പെടാൻ ബിഡിജെഎസിൽ ധാരണയെന്നു റിപ്പോർട്ട്. രാജ്യസഭാംഗത്വവും ബോർഡ്, കോർപറേഷൻ സ്ഥാനമാനങ്ങളും സംബന്ധിച്ചു തിരഞ്ഞെടുപ്പിനു മുൻപു ബിജെപി അധ്യക്ഷൻ അമിത് ഷായുമായി തുഷാർ ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ചു രാജ്യസഭാംഗത്വം ആവശ്യപ്പെടാനാണു ബിഡിജെഎസ് തീരുമാനം.

മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായുള്ള എൻഡിഎ ചർച്ചകൾക്കു തുഷാർ നാളെ ഡൽഹിയിലേക്കു പോകുന്ന തുഷാർ ഇത് സംബന്ധിച്ചു ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് കൊടുക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ശക്തമായ രാഹുൽ തരംഗമുണ്ടായ വയനാട്ടിൽ തുഷാറിനു കെട്ടിവച്ച പണം നഷ്ടമാകുന്ന സ്ഥിതിയുണ്ടായതിനെപ്പറ്റി എൻഡിഎ അന്വേഷി ക്കണമെന്നും കൂടിക്കാഴ്ചയിൽ തുഷാർ അമിത് ഷായോട് ആവശ്യയപ്പെടുമെന്നും റിപ്പോർട്ട് ഉണ്ട്.

1.50 ലക്ഷം വോട്ട് വരെ നേടുമെന്നാണ് ആദ്യഘട്ടത്തിൽ എൻഡിഎ വിലയിരുത്തിയത്. എന്നാൽ, പകുതി മാത്രമേ ലഭിച്ചുള്ളു. ബിഡിജെഎസിന്റെ തിരഞ്ഞെടുപ്പ് അവലോകനം ഉടനുണ്ടാകില്ല. എല്ലാ മണ്ഡലങ്ങളിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. യുഡിഎഫ് തരംഗത്തിനിടയിലും മാവേലിക്കരയിൽ തഴവ സഹദേവന് 1.32 ലക്ഷം വോട്ട് നേടാനും ഇടുക്കിയിലും ആലത്തൂരിലും ഭേദപ്പെട്ട വിഹിതം നേടാനും കഴിഞ്ഞുവെന്നും ബിഡിജെഎസ് കരുതുന്നു.

25-May-2019