തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ കസേര തെറിക്കുന്നു

ലോകസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയാത്തതിന് പിന്നാലെ കോൺഗ്രസ്സിൽ അച്ചടക്ക നടപടി വരുന്നു. ഇതിന്റെ തുടക്കം എന്ന നിലയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ മാറ്റി പകരം ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയായി നിയമിച്ചേക്കും.

മദ്ധ്യപ്രദേശിലെ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ ശക്തമായതും അവസരം മുതലെടുത്ത് ഭരണം പിടിക്കാൻ ബി.ജെ.പി ശ്രമം ആരംഭിച്ചതും നടപടിക്ക് കാരണമായിട്ടുണ്ട് എന്നാണു ലഭിക്കുന്ന വിവരം. പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. മദ്ധ്യപ്രദേശിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിൽ ശക്തമായ ശ്രമം നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ലെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെ‌ഹ്‌ലോട്ട്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവർക്കെതിരെ രാഹുൽ വിമർശനമഴിച്ചുവിട്ടത്. കോൺഗ്രസിനെ മൊത്തം ജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം മക്കളെ ജയിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. മക്കൾ സീറ്റ് കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് വരെ ഇവർ ഭീഷണിപ്പെടുത്തിയതായും രാഹുൽ പറഞ്ഞു. ഇതിനിടയിലാണ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമങ്ങൾ നടത്തുന്നത്. അസംതൃപ്‌തരായ കോൺഗ്രസ് എം.എൽ.എമാരെ കൂട്ടുപിടിച്ച് കൊണ്ട് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. ഇതിനോടകം തന്നെ ചില കോൺഗ്രസ് നേതാക്കളുമായി തങ്ങൾ ഇത് സംബന്ധിച്ച ചർച്ച നടത്തിയതായും ബി.ജെ.പി വൃത്തങ്ങൾ അവകാശപ്പെടുന്നു.

27-May-2019