ധനകാര്യ വിദഗ്‌ധരുടെ ഉപദേശം തേടിയശേഷമാണ് മസാല ബോണ്ട് ഇറക്കിയത്: തോമസ് ഐസക്
അഡ്മിൻ
ധനകാര്യ വിദഗ്‌ധരുടെ ഉപദേശം തേടിയശേഷമാണ് മസാല ബോണ്ട് ഇറക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക്. ആരെതിർത്താലും കിഫ്ബിയുമായി മുന്നോട്ട് പോകുമെന്നും, പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങൾ മാത്രം ആകുന്നെന്നും മന്ത്രി പറഞ്ഞു. മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നാണ് പ്രതിപക്ഷ വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു തോമസ് ഐസക്.
മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ എസ് ശമ്പരിനാഥൻ, എം സ്വരാജ്, എ എൻ ഷംസീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.