അനാചാര സംരക്ഷകർ ബ്രാഹ്മണരുടെ കാല്‍ കഴുകിയ ജലം കുടിക്കുന്ന ചടങ്ങ് സംരക്ഷിക്കാനും സമരം നടത്തുമോ?
അഡ്മിൻ
കേരളത്തിൽ അടുത്തകാലത്തായി സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന ആചാര സംരക്ഷണ കോലാഹലങ്ങളുടെ ചുവടുപിടിച്ചു കേരളം സമൂഹം പുറംതള്ളിയ അനാചാരങ്ങൾ ഓരോന്നായി മടങ്ങി വരുന്നതായി റിപ്പോർട്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിൽ അന്യ ജാതിക്കാർക്ക് ബ്രാഹ്മണരുടെ കാൽ കഴിക്കാനാണ് ഇപ്പോൾ സൗകര്യം ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ഇതിനു 500 രൂപയും നൽകണം എന്നാണു ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിൽ ജൂണ്‍ രണ്ടു മുതല്‍ നാല് വരെ നടക്കുന്ന ഉത്സവം പ്രമാണിച്ചാണ് ക്ഷേത്ര കമ്മറ്റി നോട്ടീസ് ഇറക്കിയത്. വിശ്വാസികൾ ക്ഷേത്രത്തിലെത്തി, ബ്രാഹ്മണരുടെ കാൽകഴുകി അനുഗ്രഹം വാങ്ങും. തുടർന്ന് അവർക്ക് ദക്ഷിണയും വസ്ത്രവും നൽകി പൂജിച്ച് അനുഗ്രഹം വാങ്ങുന്നതാണ് ചടങ്ങ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും പ്രതിഷേധവുമാണ് ഇതിനെതിരെ ഉയരുന്നത്.
ഇതൊരു പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. ഇതേപോലുള്ള സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ അറിയിച്ചു. പ്രതിഷേധം ശക്തമായതിയോടെ ഇത് നിർബന്ധപൂർവ്വം നടത്തുന്ന ആചാരമല്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ ഇപ്പോൾ പറയുന്നത്. ഈ ആചാരം നടത്തണമെന്ന് ക്ഷേത്രകമ്മിറ്റിക്ക് നിര്‍ബന്ധമില്ലെന്നും വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ചടങ്ങെന്നുമാണ് ഭാരവാഹികളുടെ വിചിത്ര വാദം.