കൃഷ്ണദാസ് പക്ഷത്തെ പൂർണ്ണമായും വെട്ടി നിരത്തും; വി മുരളീധരൻ മന്ത്രിയും സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനാകും
അഡ്മിൻ
കുമ്മനം രാജശേഖരൻ തഴഞ്ഞു വി മുരളീധരനെ കേന്ദ്ര മന്ത്രിയാക്കാൻ അമിത് ഷായും മോദിയും തീരുമാനിച്ചതോടെ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. കൃഷ്ണദാസ് പക്ഷത്തെ പൂർണ്ണമായും ഒഴുവാക്കി മുരളീധര പക്ഷത്തിനു ചുമതല ഏൽപ്പിക്കാനാണ് അമിത ഷായുടെ തീരുമാനം. വരാൻ പോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നേ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെയും മാറ്റി പകരം കെ സുരേന്ദ്രനെ അധ്യക്ഷനാകും എന്നാണു ലഭിക്കുന്ന വിവരം. പുതിയ ദേശീയ അധ്യക്ഷൻ ചുമതലയേറ്റാൽ ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് ദേശീയ നേതാക്കൾ പറയുന്നത്.
2010-15 കാലയളവിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിരുന്ന വി മുരളീധരൻ അധികാരമൊഴിഞ്ഞ ശേഷം കേരളത്തിന് പുറത്തുള്ള സംഘടനാ കാര്യങ്ങൾക്കായാണ് നിയോഗിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് വി മുരളീധരൻ. ആദ്യ പട്ടികയിൽ തന്നെ മുരളീധരന്‍റെ പേര് ഉൾപ്പെടുത്തിയത് കേന്ദ്ര നേതൃത്വത്തിന് അദ്ദേഹത്തോടുള്ള പരിഗണനയാണ് വ്യക്തമാക്കുന്നത് എന്നാണ് വിലയിരുത്തൽ.
കുമ്മനം കേന്ദ്രമന്ത്രിയാക്കും എന്നായിരുന്നു കൃഷ്ണദാസ് പക്ഷം കരുതിയിരുന്നത്. സംസ്ഥാന ആർ എസ് എസ് നേതൃത്വത്തിനും കുമ്മനം മന്ത്രിയാകുന്നതിൽ താല്പര്യം ഉണ്ടായിരുന്നു. ഇത് അവഗണിച്ചു കൊണ്ടാണ് മുരളീധരനെ അമിത്ഷാ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഏതായാലും മികച്ച പരിഗണനയോടെ കേന്ദ്ര മന്ത്രിസഭയിലേക്ക് കേരളത്തിന്‍റെ പ്രതിനിധിയായി വി മുരളീധരൻ എത്തുമ്പോൾ സംസ്ഥാന ബിജെപിയുടെ ഘടനയിലും അധികാര സമവാക്യങ്ങളിലും അത് വലിയ അനുരണനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്