സിപിഎമ്മിനെ തകര്‍ക്കാന്‍ പതിനാല് മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് ദി ഹിന്ദു ദിനപത്രം
അഡ്മിൻ
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 14 മണ്ഡലങ്ങളില്‍ യുഡിഎഫിന് വേണ്ടി ബിജെപി വോട്ട് മറിച്ചതായി ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവടങ്ങളൊഴികെയുള്ള മണ്ഡലങ്ങളിലാണ് യുഡിഎഫിന് വേണ്ടി ബിജെപി വോട്ട് മറിച്ചത്. കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ ദേശീയ നേതൃത്വത്തിന്റെ അറിവോടെ വോട്ടു മറിച്ചത് എന്നാണു ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.
ഘടകകക്ഷികള്‍ക്കോ രാഷ്ട്രീയ എതിരാളികള്‍ക്കോ ഒരു സൂചനയും കിട്ടാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം ആവിഷ്‌ക്കരിക്കാനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നും ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐഎമ്മിനെ പൂര്‍ണമായും തകര്‍ക്കാന്‍ ഇതുമൂലം കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം ഉറപ്പാണെന്നാണ് ബിജെപി ഉറച്ചുവിശ്വസിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ സഹായത്തില്‍ ആറ്റിങ്ങലിലും തൃശ്ശൂരിലും മികച്ച വോട്ട് നേടാന്‍ കഴിയുമെന്നും ബിജെപി കണക്കു കൂട്ടിയിരുന്നു. എന്നാൽ ആര്‍എസ്എസ്സിന്റെ അമിതമായ ഇടപെടലാണ് തിരുവനന്തപുരത്ത് തിരിച്ചടിയായതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.