അമേത്തിയില്‍ സ്മൃതി ഇറാനിയുടെ അനുയായിയെ കൊന്നത് ബിജെപിക്കാര്‍ തന്നെ; പ്രതികളെ പോലീസ് പിടികൂടി
അഡ്മിൻ
അമേത്തിയില്‍ സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിക്കാര്‍ തന്നെയാണെന്ന് യു പി പോലീസ്. പ്രാദേശിക തലത്തില്‍ ബിജെപിക്കുള്ളിലെ കുടിപ്പകയാണ് വൈരാഗ്യത്തിന്റെ കാരണമെന്നും പ്രതികളിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതാതായും യുപി ഡിജിപി ഒ പി സിംഗ് അറിയിച്ചു.
സംഭവത്തില്‍ രണ്ട് പേര്‍ ഒളിവിലാണ്. ഒളിവില്‍ പോയവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ‘മൂന്ന് പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. അവരെയും ഉടന്‍ പിടികൂടും. ഇവര്‍ അഞ്ച് പേര്‍ക്കും കൊല്ലപ്പെട്ട സുരേന്ദ്ര സിംഗുമായി പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നാണ് എല്ലാ തെളിവുകളും വ്യക്തമാക്കുന്നത്. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ധര്‍മ്മനാഥും സുരേന്ദ്ര സിംഗും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചത്’. എന്ന് ഒ പി സിംഗ് പറഞ്ഞു.