ത്രിപുര ബിജെപിയില്‍ തമ്മിലടി; ഒരു മന്ത്രിയെ പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ത്രിപുരയില്‍ മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായ സുദീപ് റോയ് ബര്‍മയെയാണ് മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയത്.

2018 ലാണ് സുദീപ് റോയ് ബര്‍മ കോൺഗ്രസിൽ നിന്നും രാജിവെച്ചു ബിജെപിയിൽ ചേരുന്നത്. ബിജെപിയിലേക്ക് ചേര്‍ന്ന സുദീപ് റോയ് മുഖ്യമന്ത്രി പദത്തിന് വേണ്ടിയും കടുത്ത മത്സരം നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതകൾ തുടർന്ന് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സുദീപ് റോയ് പങ്കെടുത്തില്ല. അര്‍ഹതയുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുവെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യ മന്ത്രിയായിരിക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭച്ഛിത്രം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രീയ നടക്കുന്ന ലേബര്‍ റൂമിലേക്ക് സുദീപ് റോയിയും ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുമെത്തിയത് അടുത്തിടെ വിവാദമായിരുന്നു.

01-Jun-2019