ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് വിജയത്തിയാഘോഷത്തിനിടെ ആക്രമിക്കപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ബാര്‍ബര്‍ തൊഴിലാളിയായ ഉടുമ്പന്‍ചോല മേട്ടയില്‍ ശെല്‍വരാജ്(60) ആണ് മരിച്ചത്. തമിഴ്‌നാട് മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു മരണം.
ശനിയാഴ‌്ച രാത്രി എട്ടിനായിരുന്നു അന്ത്യം. മെയ‌് 23 ന‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിന്റെ വിജയത്തെ തുടർന്ന‌് പ്രകടനം നടത്തിയ കോൺഗ്രസ‌് പ്രവർത്തകർ റോഡിൽനിന്ന ശെൽവരാജിനെ റോഡരികിലെ ടൈലുകൊണ്ട‌് തലയ‌്ക്കടിക്കുകയായിരുന്നു. അടിയേറ്റ‌് തലപിളർന്ന ശെൽവരാജിനെ ആദ്യം തേനി ആശുപത്രിയിലേക്കാണ‌് കൊണ്ടുപോയത‌്. നിലവഷളായതിനെ തുടർന്ന‌് അഡ‌്മിറ്റ‌് ചെയ‌്തില്ല. തുടർന്ന‌് മധുര മെഡിക്കൽകോളേജ‌് ആശുപത്രിയിലേക്ക‌് കൊണ്ടുപോയി. അപ്പോഴേക്കും തലയ‌്ക്കുള്ളിൽ രക്തമിറങ്ങി ബോധം നഷ്ടപ്പെട്ടിരുന്നു.
ഒമ്പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ ശെല്‍വരാജ മരിച്ചത്. അക്രമണവുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല സ്വദേശികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ഗാന്ധി, ജിമ്പു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.