രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ദി​വ്യ സ്പ​ന്ദ​ന കോ​ൺ​ഗ്ര​സ് വി​ട്ടേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന കോ​ൺ​ഗ്ര​സ് ന​വ​മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി ദി​വ്യ സ്പ​ന്ദ​ന പാ​ർ​ട്ടി വി​ട്ടേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം. ഇവർ അടുത്തിടെ ഈ സ്ഥാനങ്ങൾ രാജി വെച്ചിരുന്നു. കഴിഞ്ഞ ദിവസം നിർമല സീതാരാമൻ പ്രശംസിച്ചുകൊണ്ടു ട്വീറ്റുകളും ദി​വ്യ സ്പ​ന്ദ​ന ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ദി​വ്യ സ്പ​ന്ദ​നയുടെ മുഴുവൻ ട്വീറ്റുകളും അപ്രത്യക്ഷമായത്. നി​ല​വി​ൽ ദി​വ്യ​യു​ടെ ട്വി​റ്റ​ർ പേ​ജി​ൽ ഒ​രു ട്വീ​റ്റു പോ​ലും ല​ഭ്യ​മ​ല്ല. ദി​വ്യ​യു​ടെ ട്വി​റ്റ​ർ പേ​ജ് തെ​ര​യു​മ്പോ​ൾ വെ​രി​ഫൈ​ഡ് പേ​ജ് ല​ഭ്യ​മാ​കാ​നും ഏ​റെ താ​മ​സ​മെ​ടു​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ദി​വ്യ പാ​ർ​ട്ടി വി​ട്ടേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കാ​ൻ കാ​ര​ണം. എ​ന്നാ​ൽ ഇ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ദി​വ്യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് പ്ര​തി​ക​രി​ച്ചു.

കർണാടകയിലെ കോൺഗ്രസ് നേതാവായിരുന്ന എസ് എം കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ദി​വ്യ സ്പ​ന്ദ​ന. രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതകൾ തുടർന്ന് എസ് എം കൃഷ്ണ ബിജെപിയിൽ ചേർന്നിരുന്നു.

02-Jun-2019