രാജ്‌മോഹൻ ഉണ്ണിത്താൻ സീറ്റ് വാങ്ങിയത് ബിജെപിയിൽ ചേരുമെന്ന് ഭീഷണിപ്പെടുത്തി

കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ മത്സരിക്കാൻ സീറ്റ് വാങ്ങിയത് ബിജെപിയിൽ ചേരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും മുറിയിൽ പൂട്ടിയിട്ടു ബിജെപിയെ കാണിച്ചു ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉണ്ണിത്താന് മത്സരിക്കാൻ സീറ്റ് ലഭിച്ചത് എന്നാണു വെളിപ്പെടുത്തൽ. ന്യുസ് 24 ചാനലിനോട് അബ്ദുള്ളകുട്ടിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

നേരത്തെ ഡൽഹിയിൽ മാധ്യമങ്ങളോട്‌ സംസാരിക്കവേ കാസർഗോഡ് എംപിയെന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തൽ.

അതിനിടെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ ശ്രമം നടക്കുന്നതായും അബ്ദുള്ളക്കുട്ടി ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു തന്നോടു വ്യക്തിവിരോധമാണെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

 

02-Jun-2019