സംസ്ഥാനത്ത് വീണ്ടും നിപ? മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എന്നാൽ പരിശോധനാഫലം ഔദ്യോഗികമായി ഇതുവരെയും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല എങ്കിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 22 പേര്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ മാത്രം ആറ് പേര്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് നിന്നും വിദഗദ്ധരായ ടീം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നാകാം നിപ പടര്‍ന്നതെന്ന് തൃശൂര്‍ ഡി.എം.ഒ പറഞ്ഞു.

 

03-Jun-2019