എ.പി.അബ്ദുള്ളകുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
അഡ്മിൻ
എ.പി.അബ്ദുള്ളകുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഇന്നലെ പുറത്താക്കണമെന്ന കെ.പി.സി.സിയുടെ നിര്‍ദേശത്തിന് എ.ഐ.സി.സി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പുറത്താക്കൽ.
പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തുവെന്നും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കുന്നത് എന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
അതിനിടെ അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് പോകുമെന്ന് ഉറപ്പായി. കർണ്ണാടക ബിജെപിയിലാകും അബ്ദുള്ള കുട്ടി സജീവമാകുക. മംഗലാപുരത്താണ് അബ്ദുള്ളക്കുട്ടിയുടെ കുടുംബം ഉള്ളത്. ഇവിടെ ബിസിനസ്സും ഉണ്ട്. ഈ സാഹചര്യത്തിൽ കർണ്ണാടകയിലെ നേതാക്കളുമായാണ് അബ്ദുള്ളകുട്ടി ബന്ധപ്പെടുന്നത്. കാസർഗോഡ് കേരളത്തിലാണെങ്കിലും ആർ എസ് എസിന്റെ സംഘടനാ സംവിധാനത്തിൽ കർണ്ണാടകയ്ക്ക് കീഴിലാണ് കാസർഗോഡ്. ഇവിടുത്തെ നേതാക്കളാണ് അബ്ദുള്ളകുട്ടിയെ ബിജെപിയുമായി അടുപ്പിക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗം തന്നെയാണ് മോദി അനുകൂല പോസ്റ്റ്.