എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രന്
അഡ്മിൻ
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രന് രംഗത്ത്. ഫെയ്സബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രന് അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
അബ്ദുള്ള കുട്ടി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ സുരേന്ദ്രന് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വലിയ വാഗ്ദാനങ്ങളൊന്നും തരിനാല്ലെന്നും, എന്നാല്‍ മുസ്ലിം ആയതുകൊണ്ട് ഒരവസരവും നഷ്ടപ്പെടില്ലെന്ന ഉറപ്പ് തരാന്‍ കഴിയുമെന്നുമാണ് സുരേന്ദ്രന് ഫെസ്ബൂക് പോസ്റ്റിൽ പറയുന്നത്.
നേരത്തെ ബി.ജെ.പി സംസ്ഥാന സെൽ കോഓഡിനേറ്റർ കെ.രഞ്ജിത്തും പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ഖാനെ പുകഴ്ത്തിയാല്‍ അകത്തും. കോണ്‍ഗ്രസ്സ് ഇനി നൂറു വര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായി . അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം.