മോഹനൻ, ജേക്കബ് വടക്കഞ്ചേരി തുടങ്ങിയ ഞരമ്പ് രോഗികൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട്
അഡ്മിൻ
നിപയെന്ന അസുഖം ഇല്ലെന്നും വെറും പച്ചവെള്ളം മാത്രം കുടിച്ചാൽ മതിയെന്നുമുള്ള വ്യാജ വൈദ്യന്മാരുടെ പ്രചാരണത്തിനെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്ത്. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ചിലയാളുകൾ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിൽ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനൻ വൈദ്യർ എന്നയാൾ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാൽ കടിച്ചതൊക്കെ താൻ കഴിക്കുമെന്നും നിങ്ങൾ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇമ്മാതിരി പ്രചരണം ഉണ്ടായാൽ കർശന നടപടി നേരിടേണ്ടി വരും. ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങൾ ബഹിഷ്‌ക്കരിക്കണം'- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുമ്പ് എലിപ്പനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് റിമാൻഡലായ ജേക്കബ് വടക്കഞ്ചേരിയെന്ന വ്യാജ ഡോക്റ്ററും മോഹനൻ എന്ന വ്യാജ വൈദ്യനുമാണ് ഇത്തരം പ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു നാട് ഒറ്റക്കെട്ടായി മഹാമാരിക്കെതിരെ പൊരുതുമ്പോൾ ഈ രീതിയിലുള്ള ആശാസ്ത്രീയ പ്രചാരണം അഴിച്ചുവിടുന്നവരെ ക്രിമിനലുകൾ ആയി മാത്രമേ കാണാൻ കഴിയൂ എന്നാണ് പലരും പ്രതികരിക്കുന്നത്.