ചെയർമാൻ സ്ഥാനം തനിക്ക്‌ അവകാശപ്പെട്ടതെന്ന്‌ പി ജെ ജോസഫ്

കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനം തനിക്കവകാശപ്പെട്ടതാണെന്ന് ആക്ടിങ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ. തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോസഫ്. ജോസ് കെ മാണി അനുകൂലികളുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും. സമവായ ചർച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ജോസഫ് പ്രതികരിച്ചു.

വിദേശത്തുള്ള മോൻസ് ജോസഫ് എംഎൽഎ മടങ്ങിയെത്തിയ ശേഷം തീയതി നിശ്ചയിക്കുമെന്നും ജോസഫ് പറഞ്ഞു.പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്‌ഥാന കമ്മിറ്റി വിളിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ജോസ്‌ കെ മാണി അനുകൂലികൾ കത്ത്‌ നൽകിയിട്ടുള്ളത്‌.

04-Jun-2019