അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിർമ്മിക്കാൻ ആവശ്യമുള്ളത് പതിനഞ്ചുകോടിയിലേറെ രൂപയെന്നു കേന്ദ്രത്തിന്റെ തന്നെ വിദഗ്ധസമിതി; അനുവദിച്ചതാകട്ടെ വെറും മൂന്നു കോടിയും
അഡ്മിൻ
കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് തുറന്നു കാട്ടുന്നത് കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയെന്നു റിപ്പോർട്ട്. നിപ പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചത് ഇക്കഴിഞ്ഞ മെയ് 27 നാണു. ഇതിലേക്കായി കേന്ദ്ര സർക്കാർ മൂന്നു കോടി രൂപയും അനുവദിച്ചു. എന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഇതിന്റെ അഞ്ചിരട്ടി തുക ആകുമെന്നാണ് പിന്നീട് സംസ്ഥാനം സന്ദർച്ച കേന്ദ്ര സംഘം തന്നെ കണ്ടെത്തിയത്. വസ്തുത ഇതായിരിക്കെയാണ് സുരേന്ദ്രന്റെ വിമർശനം.
കെ സുരേന്ദ്രന്റെ വിമർശനം മാധ്യപ്രവർത്തകർ ചൂണ്ടി കാണിച്ചപ്പോൾ ആരോഗ്യമന്ത്രി സുരേന്ദ്രന്റെ പേരെടുത്തു പറയാതെ രൂക്ഷമായി വിമർശിച്ചത് ഈ സാഹചര്യത്തിലാണ്. ‘നമ്മുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മെയ് 27ാം തിയ്യതി കോഴിക്കോട് വൈറോളജി ലാബിന് അനുമതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്, ഇന്‍സ്റ്റിറ്റ്യൂട്ടെവിടെ? നിപ വന്നിട്ട് ഒരു കൊല്ലമായില്ലേയെന്നൊക്കെ ചിലര് ചോദിക്കുന്നുണ്ട്. ധാരണയില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്. ഒരു മൂന്ന് കോടി രൂപയും അനുവദിച്ചുകിട്ടി. അതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതിയും കൊടുത്തിട്ടുണ്ട്. മൂന്നുകോടി രൂപകൊണ്ടൊന്നും ആവില്ല. ഞങ്ങള്‍ വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയാണ്. ഒന്നോരണ്ടോ വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. സമയമെടുത്തിട്ട്, അല്ലാതെ നാളെത്തന്നെയല്ല, അത്തരത്തിലൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് റീജിയണലായിട്ടൊന്ന് സ്ഥാപിക്കണം. ‘ ശൈലജ പറഞ്ഞു.
മാത്രമല്ല കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തും. കോഴിക്കോട് റീജിയണല്‍ വൈറോളജി ലാബിന് കൂടുതല്‍ ഫണ്ടെന്ന ആവശ്യം വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.