രാജിവെക്കുമെന്ന് ഭീഷണി; രാജ് നാഥ് സിങ്ങിനെ കൂടുതല്‍ സമിതികളില്‍ ഉൾപ്പെടുത്തി
അഡ്മിൻ
അധികാരം അമിത് ഷായിൽ കേന്ദ്രീകരിക്കുന്നതിനെതിരെ ബിജെപിയിൽ പൊട്ടിത്തെറി. സുപ്രധാന സമിതികളില്‍ നിന്നും മുന്‍ പാര്‍ട്ടിയധ്യക്ഷനും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങിനെ ഒഴുവാക്കിയതാണ് ബിജെപിയിലെ പുതിയ പ്രതിസന്ധിക്കു കാരണം.
മോദിക്ക് പിന്നാലെ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്താ രാജ്‌നാഥ് സിംഗിനെ അമിത് ഷാ കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ക്യാബിനെറ് ഉപസമിതികളിൽ നിന്നും ഒഴുവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു രാജ്‌നാഥ് സിങ് ഇന്നലെ രാജി ഭീഷണി മുഴക്കിയതിനെ തുടർന്ന് ആർ എസ് എസ് നേതൃത്വം ഇടപെട്ടു കൂടുതൽ സമിതികളിൽ ഉൾപ്പെടുത്തുകയായിരുന്നു.
രാജ്‌നാഥ് സിങിനെ ആദ്യം സുരക്ഷാ, സാമ്പത്തിക കാര്യസമിതി എന്നിവയില്‍ മാത്രമാണ് അമിത് ഷാ ഉള്‍പ്പെടുത്തിയത്. ഏറ്റവും സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയില്‍ പോലും രാജ്‌നാഥ്‌സിങ് ഉള്‍പ്പെട്ടിരുന്നില്ല. പ്രധാനമന്ത്രിയുടെ അഭാവത്തിൽ രണ്ടാമതായി സത്യപ്രതിജ്ഞ ചെയുന്ന ആളാണ് സാധാരണയായി ഈ സമിതിയുടെ അധ്യക്ഷൻ. ഇതാണ് രാജ്‌നാഥ് സിങ് നെ ചൊടിപ്പിച്ചത്.
എന്നാല്‍ രാത്രി ആർ എസ് എസ് നേതൃത്വം ഇടപെട്ടതിനെ തുടർന്ന് രാജ്‌നാഥ് സിംഗിനെ മറ്റു ആറ് സമിതികളില്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പാര്‍ലമെന്ററി കാര്യം, രാഷ്ട്രീയ കാര്യം, നിക്ഷേപം, തൊഴില്‍, നൈപുണ്യ വികസനം എന്നീ സമിതികളിലാണ് ഉള്‍പ്പെടുത്തിയത്.