ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയർമാൻ ആകില്ല; ജോസ്.കെ.മാണിയെ പരിഹസിച്ച് പി.ജെ.ജോസഫ്
അഡ്മിൻ
ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനെന്ന് പാര്‍ട്ടി ഭരണഘടനയിൽ ഇല്ലെന്നു പി.ജെ.ജോസഫ്. ജോസ്.കെ.മാണി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ജോസ്.കെ.മാണിയെ പരിഹസിച്ച് പി.ജെ.ജോസഫ് രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസില്‍ സമവായത്തിനായി നിലകൊള്ളുമെന്നും, പാര്‍ട്ടി പിളര്‍ത്താന്‍ ജോസ് കെ.മാണി ശ്രമിക്കുകയാണെന്നും ജോസഫ് ആരോപണം ഉന്നയിച്ചു. മാത്രമല്ല ജോസ്.കെ.മാണി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടും പ്രയോജനമുണ്ടാകില്ലെന്നും പി.ജെ.ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തെ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ജോസ് കെ മാണി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് സംസ്ഥാനസമിതി യോഗം വിളിക്കാന്‍ പി.ജെ.ജോസഫിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ജോസ് കെ.മാണി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയത്. ജോസ്.കെ.മാണിക്ക് പുറമെ തോമസ് ചാഴികാടന്‍ എംപിയും എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.