ബിജെപി നേതാവും നടനുമായ കൊല്ലം തുളസിയുടെ കയ്യില്‍ നിന്നും ആറുലക്ഷം കബളിപ്പിച്ച കേസില്‍ യുവമോര്‍ച്ച ജില്ലാ നേതാവ് അറസ്റ്റില്‍
അഡ്മിൻ
ബിജെപി നേതാവും നടനുമായ കൊല്ലം തുളസിയുടെ കയ്യില്‍ നിന്നും ആറുലക്ഷം കബളിപ്പിച്ച കേസില്‍ യുവമോര്‍ച്ച ജില്ലാ നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം തുളസിയ്ക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കുകയും എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലം തുളസി ബി.ജെ.പി ജില്ലാ നേതൃത്വത്തിനും പരാതി നൽകിയെങ്കിലും ബിജെപി നേതാക്കൾ യുവമോര്‍ച്ച നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടർന്നാണ് കൊല്ലം തുളസി പോലീസിനെ സമീപിച്ചത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന തുളസി പിന്നീട് ശബരിമല കർമ്മ സമിതി വഴി ബിജെപിയിൽ എത്തുകയായിരുന്നു.