മോദി പറഞ്ഞത് പച്ചക്കള്ളം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം ഒപ്പുവെച്ചിട്ടുണ്ട്
അഡ്മിൻ
ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കമെന്നു രേഖകൾ. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം ഒപ്പിടുകയും, പദ്ധതിയുടെ നിർവഹണത്തിനായി ആദ്യ ഗഡു എന്ന നിലയിൽ 25 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ആ സാഹചര്യത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന എന്തിനു വേണ്ടിയായിരുന്നു എന്നാണു ഇപ്പോൾ ജനം ചോദിക്കുന്നത്.
ഗുരുവായുർ സന്ദർശനത്തിന് ശേഷം നടത്തിയ പൊതു സമ്മേളനത്തിലായിരുന്നു നിപ വൈറസ് ബാധയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്.
പ്രധാന മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ ഭാഷയിലാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പ്രതികരിച്ചത്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം ഒപ്പിട്ടതാണെന്നും ആദ്യ ഗഡു എന്ന നിലയിൽ 25 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. കേരളത്തിൽ നിലവിലുള്ള ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതെ കേന്ദ്ര പദ്ധതിയിൽ സഹകരിക്കാനാണ് കേരളം ആഗ്രഹിച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ വികസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞു.