സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം; തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകൾ ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പ് ചങ്ങല കെട്ടുന്നതോടെയാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. അടുത്തമാസം 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം.

നിരോധന കാലത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് മാത്രമാണ് കടലിൽ പോവാൻ അനുമതി ഉള്ളത്. എന്നാൽ കടുത്ത വേനൽ ചൂടിനെയും അശാസ്ത്രീയ മത്സ്യ ബന്ധനത്തെയും തുടർന്ന് കടലിലെ മത്സ്യ സമ്പത്ത് കുറഞ്ഞത് ഇവരെയും സാരമായി ബാധിക്കും

ഇത്തവണ നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

09-Jun-2019