കർഷക ആത്മഹത്യകൾക്ക് കാരണമായ സ​ര്‍​ഫാ​സി നിയമം സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ​നി​ന്നു ഒഴിവാക്കും: മു​ഖ്യ​മ​ന്ത്രി

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്നെ​ടു​ക്കു​ന്ന വാ​യ്പ​ക​ളി​ന്മേ​ല്‍ സ​ര്‍​ഫാ​സി ചു​മ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നിയമസഭയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. പ്രഖ്യാപനം നടപ്പാകുന്നതോടെ സഹകരണബാങ്ക് വായ്പകളില്‍ ജപ്തി നടപടി ഒഴിവാകും.

കഴിഞ്ഞ യുഡി എഫ് സർക്കാരാണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു​മേ​ലും ബാ​ങ്കു​ക​ള്‍ സ​ര്‍​ഫാ​സി ചു​മ​ത്തി​യത്. ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്കാ​ണ് ഇ​ട​യാ​ക്കി​യ​ത്. പ​ല​യി​ട​ത്തും ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍​ക്ക് കാ​ര​ണ​മാ​യ​തും സ​ര്‍​ഫാ​സി നി​യ​മം ചു​മ​ത്തി ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ​താ​യി​രു​ന്നു

കൂടാതെ രണ്ടുലക്ഷം വരെയുള്ള വായ്പകള്‍ കാര്‍ഷിക കടാശ്വാസകമ്മിഷന്റെ പരിധിയിലാക്കിയാതായി കൃഷിമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതോടെ വാണിജ്യബാങ്കുകളിലെ വായ്പകളും കടാശ്വാസകമ്മിഷന്റെ പരുധിയിലായി. ഇതുമൂലം രണ്ടുലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ വഴിയാരുങ്ങുമെന്ന് കൃഷിമന്ത്രി നിയമസഭയില്‍ അറിയിച്ചു.

10-Jun-2019