ബംഗാൾ ഗവർണ്ണർ ഡൽഹിയിൽ; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം. ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു തൃണമൂൽ സർക്കാരിനെ പിരിച്ചുവിടാൻ ആസൂത്രിത ശ്രമം

ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാരിനെ പിരിച്ചുവിടാൻ ശ്രമമെന്ന് ആരോപണം. ഇതിന്റെ ഭാഗമായി ബംഗാൾ ഗവർണർ ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിൽ കണ്ടു സംസ്ഥാനത്തിന്റെ ക്രമസമാധാന വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തും.

ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തൃണമൂൽ ബിജെപി സംഘർഷം അനുദിനം വർദ്ദിച്ചു വരുകയാണ്. ഇത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് എന്നാണു തൃണമൂൽ നേതാക്കൾ പറയുന്നത്. രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചാൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായായിരിക്കും ബംഗാൾ ഭരിക്കുക. അതുവഴി ബിജെപിക്ക് സംസ്ഥാനത്തിന്റെ ഭരണം പിടിക്കാം എന്നാണു ബംഗാളിലെ ബിജെപി നേതാക്കൾ കണക്കു കൂട്ടുന്നത്.

അതേസമയം ബംഗാളിലെ ക്രമസമാധാന വിഷയം ചർച്ചചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായി തൃണമൂല്‍ - ബിജെപി സംഘര്‍ഷ നിങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് മറുപടിയായി സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്മില്ലെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

അധികാരം പിടിക്കാനുള്ള ബംഗാൾ മോഡൽ വിജയിക്കുകയാണെങ്കിൽ സമാന രീതിയിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടെ അധികാരം പിടിക്കാനാണ് ബിജെപി ശ്രമം എന്നാണു പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബംഗാൾ മോഡൽ ആവർത്തിച്ചേക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. 

10-Jun-2019