നിപ ഭീതിയകലുന്നു; നിപ രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു
അഡ്മിൻ
നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ആരോഗ്യവകുപ്പ്. പണി പൂർണ്ണമായും ഭേദമായോ എന്നറിയാൻ യുവാവിന്റെ സാമ്പിളുകൾ വീണ്ടും പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. കളമേശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള സംഘം പരിശോധിച്ച വിദ്യാര്‍ഥിയുടെ മൂന്ന് സാംപിളുകളില്‍ ഒന്നില്‍ നിപ വൈറസ് ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും പൂനയിലേക്കു അയക്കാൻ തീരുമാനിച്ചത്. രോഗം പൂര്‍ണമായും മാറിയെന്ന് ഉറപ്പുവരുത്തിയതിനുശേഷമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയ 327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ആര്‍ക്കും നിലവില്‍ യാതൊരു രോഗലക്ഷണങ്ങളും ഇല്ല. ഇതിനിടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ പറവൂരിൽ വവ്വാലുകളെ പിടികൂടിത്തുടങ്ങി. ഇവയുടെ ശ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. കളമശേരി മെഡിക്കൽ കോളേജിൽ 30 പേരെ പാർപ്പിക്കാവുന്ന പുതിയ ഐസൊലേഷൻ യൂണിറ്റും ഇന്ന് സജ്ജമാക്കി. ഇതിന്‍റെ ട്രയൽ റൺ ഇന്നുരാവിലെ പൂർത്തീകരിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന്‍റെ ഭാഗമായിട്ടാണിതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.