തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ ആക്രമണം; സിപിഐ എം, ഡിവൈഎഫ്‌ഐ നേതാക്കൾക്ക്‌ കുത്തേറ്റു

അണ്ടൂർക്കോണത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയ്ക്കും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു. ഡിവൈഎഫ്ഐ അണ്ടൂർക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എ ആറിനും സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഹരീഷിനുമാണ് കുത്തേറ്റത്.

അണ്ടൂർക്കോണം മേഖലയിലെ കുന്നിൻപുറത്തെ ഡിവൈഎഫ്ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടർച്ചയായിട്ടാണ് രാത്രിയോടെ ആക്രമണം നടന്നത്. ശശി തരൂരിന്റെ വിജയവുമായി ബന്ധപ്പെട്ട് സ്വീകരണം നൽകിയത് മുതൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധപൂർവ്വം പ്രദേശത്ത് സംഘർഷം നടത്താൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ ഇരുവരേയും മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

11-Jun-2019