അബ്ദുള്ളക്കുട്ടിക്ക് പകരം സിഒടി നസീര്‍? സിഒടി നസീറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ കണ്ണൂര്‍ ഡിസിസി ശ്രമം ആരംഭിച്ചു
അഡ്മിൻ
മോദി സ്തുതിയുടെ പേരിൽ പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിക്കു പകരം സിഒടി നസീറിനെ കണ്ണൂര്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ മുഖമാക്കാൻ ഡിസിസി ശ്രമം ആരംഭിച്ചു. നസീറിനെ കോണ്‍ഗ്രസിലെത്തിച്ച് ജില്ലയിലെ ന്യൂനപക്ഷ മുഖമായി അവതരിപ്പിക്കാനാണ് കണ്ണൂര്‍ ഡിസിസി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ആണ് ഇന്ന് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയതും, വ്യാഴാഴ്ച ധര്‍ണ്ണ നടത്താനൊരുങ്ങുന്നതെന്നുമാണ് റിപ്പോർട്ട്.
കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് സിഒടി നസീര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല എങ്കിലും നസീറിന് രാഷ്ട്രീയ അഭയം ആവശ്യമാണ് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് മുന്നിൽ കണ്ടാണ് നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കഴിഞ്ഞദിവസം രംഗത്തു വന്നത്. നസീറിനെപ്പോലൊരാള്‍ കോണ്‍ഗ്രസിലെത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് പാച്ചേനി പറഞ്ഞത്.
അബ്ദുള്ളക്കുട്ടി കേവലം രാഷ്ട്രീയപ്രവര്‍ത്തകന്‍ മാത്രമായിരുന്നു എങ്കില്‍, നസീര്‍ രാഷ്ട്രീയത്തിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് എന്നതും കോണ്‍ഗ്രസ് കണക്കുകൂട്ടലില്‍ പ്രധാനമാണ്.