ഡൽഹിയിൽ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി ചർച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അടിപിടി
അഡ്മിൻ
ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി ചർച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അടിപിടിയും വാക്‌പോരും. പശ്ചിമ ഉത്തര്‍പ്രദേശിലെ നേതാക്കളാണ് ഡൽഹിയിൽ നടന്ന യോഗത്തില്‍ പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ കോണ്‍ഗ്രസ് ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഈ തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാക്കുന്നതാണ് പാര്‍ട്ടി നേതാവ് കെ കെ ശര്‍മ്മയുടെ വാക്കുകള്‍. ശരിയായ ആളുകളുമായി കൂടിയാലോചന നടത്താതെ നേതൃത്വം തീരുമാനമെടുത്തതാണ് തോല്‍വിക്ക് കാരണമെന്ന് കെ കെ ശര്‍മ്മ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ പറയാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ടെന്ന് താന്‍ ജ്യോതിരാദിത്യ സിന്ധ്യയെ ധരിപ്പിച്ചതായും കെ കെ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു