ഡിവൈഎഫ‌്ഐ പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ആർഎസ‌്എസ‌് ശ്രമം

ഡിവൈഎഫ‌്ഐ പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ആർഎസ‌്എസ‌് ശ്രമം. പള്ളാത്തുരുത്തി വാർഡിൽ പള്ളിവീട്ടിൽ അഷറഫിന്റെ മകൻ സുനീർ (25), കന്നിട്ടപ്പറമ്പിൽ സലിമിന്റെ മകൻ സെൽമാൻ (18) കളത്തിൽപറമ്പിൽ ജലീലിന്റെ മകൻ ഷബീർഖാൻ (19) എന്നിവരെയാണ‌് വെട്ടിപ്പരിക്കേൽപ്പിച്ചത‌്. ഗുരുതരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന‌് സാരമായി പരിക്കേറ്റ സുനീറിനെ ശസ‌്ത്രക്രിയയ‌്ക്ക‌് വിധേയനാക്കി.

സുനീറിന്റെ വിവാഹം അടുത്തയാഴ‌്ച നടക്കാനിരിക്കെയാണ്‌ ആക്രമണം. ഷബീറിന്റെ തലയ‌്ക്കാണ‌് പരിക്ക‌്. കത്തിയും വാളും ഉപയോഗിച്ചാണ‌് ആക്രമണം. ചൊവ്വാഴ്‌ച രാത്രി പത്തോടെയാണ‌് സംഭവം. ബൈക്കിൽ വീട്ടിലേക്ക‌് മടങ്ങുകയായിരുന്ന ഇവരെ ചുങ്കം പൊലീസ് ഔട്ട്പോസ‌്റ്റിന‌് സമീപമുള്ള ഭഗവതിക്ഷേത്രത്തിനടുത്ത് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അച്ചു എന്ന അശ്വിനിദേവിന്റെയും അരുണാവിയുടെയും നേത‌ൃത്വത്തിൽ എട്ടോളം ആർഎസ്എസ്–- ബിജെപി സംഘമാണ‌് ആക്രമണം നടത്തിയത‌്.

12-Jun-2019