കാൻസർ ഇല്ലാതെ കീമോ എടുക്കേണ്ടിവന്നത്‌ നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; രജനിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു

കാൻസർ രോഗമില്ലാതെ കീമോ ചികിത്സക്ക്‌ വിധേയമാകേണ്ടിവന്ന സംഭവം നിർഭാഗ്യകരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കീമോക്ക്‌ വിധേയയാകേണ്ടിവന്ന മവേലിക്കര കുടശനാട്‌ സ്വദേശി രജനിയുടെ തുടർചികിത്സ ചെലവ് സർക്കാർ ഏറ്റെക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ചികിത്സ നടത്തുന്നതിൽ ഡോക്‌ടർ അനാവശ്യ തിടുക്കം കാണിച്ചു. ആശുപത്രിയിൽനിന്നും റിപ്പോർട്ടുകൾ പൂർണമായും ബോധ്യപ്പെട്ട ശേഷമേ ചികിത്സനടത്താവു.സംഭവത്തേകുറിച്ച്‌ ചീഫ്‌ സെക്രട്ടറിയോട്‌ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്‌. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്വകാര്യ ലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ, മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു

13-Jun-2019