കപ്പലാക്രമണത്തിന് പിന്നിൽ ഇറാനെന്ന് അമേരിക്ക; ഗൾഫ് മേഖല കലുഷിതം

ഒമാന്‍ തീരത്ത് എണ്ണകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ എന്ന ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി. ഇത് സാധൂകരിക്കുന്ന ആക്രമിക്കപ്പെട്ട കപ്പലുകളിൽ നിന്നും പൊട്ടിത്തെറിക്കാത്ത മൈനുകൾ ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ എടുത്തുമാറ്റുന്ന ദൃശ്യങ്ങളും അമേരിക്കൻ സൈന്യം പുറത്തുവിട്ടു.

നോർവേ, തായ്‌വാൻ ടാങ്കറുകളിൽ നിന്നുള്ള അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽ പടയിലെ പടക്കപ്പലുകൾ മേഖലയിലേക്ക് തിരിച്ചിരുന്നു. എന്നാൽ ഇതിന് മുമ്പ് തന്നെ ഇറാൻ സൈന്യം ഇവിടെത്തുകയും കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ചെന്നുമാണ് അമേരിക്കയുടെ ആരോപണം.

എണ്ണ വ്യാപാരത്തിനായുള്ള സമുദ്ര പാതയായ ഹോര്‍മൂസ് കടലിടുക്കിന് സമീപത്ത് വച്ചാണ് സ്‌ഫോടനമുണ്ടായത്. നോ​ർ​വേ​യി​ലെ ഫ്ര​ണ്ട്ലൈ​ൻ ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ണ്ട് അ​ൾ​റ്റെ​യ്ർ, ജ​പ്പാ​നി​ലെ കോ​കു​ക ക​റേ​ജി​യ​സ് ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​കു​ക സാം​ഗ്യോ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

അതേസമയം അമേരിക്കയുടെ ഈ ആരോപണം ഇറാന്‍ തള്ളി. ഒരു തെളിവുകളുടെയും അടിസ്ഥാനത്തിലല്ല സ്‌ഫോടനമുണ്ടായിരിക്കുന്നത്. എന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. യുഎസ് - ഇറാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ഇതാണ് സംശയത്തിന് ബലമേകിയത് എന്നാണ് ഇറാന്‍ വിദേശകാര്യമമന്ത്രി അഭിപ്രായപ്പെട്ടത്.

14-Jun-2019