നാല് മാസത്തിനിടെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 800ലധികം കര്‍ഷകര്‍; ഏപ്രിലില്‍ മാത്രം ആത്മഹത്യ ചെയ്തത് 200 പേര്‍

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ പെരുകുന്നു. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ മാത്രം കണക്കെടുത്താൽ 800ലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.ഇതിൽ ഏറ്റവും കൂടുതൽ ഏപ്രിൽ മാസത്തിലാണ്. 200ലധികം കര്‍ഷകരാണ് ഏപ്രിലിൽ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്.

വിദര്‍ഭയിലാണ് ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. മറാത്ത്‌വാഡ ഔറംഗബാദ് എന്നിവിടങ്ങളിലും വലിയ തോതിലാണ് ആത്മഹത്യകള്‍ നടന്നത്. നാഗ്പൂര്‍,നാസിക്, പൂനെ എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി.

ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 610ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

കടുത്ത വരൾച്ചയാണ് കർഷക ആത്മഹത്യയ്ക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കൂടാതെ വരൾച്ച രൂക്ഷമായിട്ടും കാർഷിക കടങ്ങൾ ഉൾപ്പടെയുള്ള കടങ്ങൾക്കു മൊറൊട്ടോറിയം പ്രഖ്യാപിക്കുകയോ, കൃഷിക്ക് ആവശ്യമായ ജലം എത്തിക്കാൻ പദ്ധതികൾ തയാറാക്കുന്നതിനോ സർക്കാർ മുൻകൈ എടുക്കാത്തത് ആത്മഹത്യകൾ വർദ്ദിപ്പിക്കുന്നു.

14-Jun-2019