ശബരിമലയിൽ യുവതിയെ തേങ്ങ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച സംഘിയെ സോഷ്യൽ മീഡിയ കണ്ടെത്തി
അഡ്മിൻ
ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തിരൂർ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയെ സന്നിധാനത്ത് വെച്ച് തേങ്ങ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി ആരോമൽ നായർ എന്ന സംഘപരിവാർ പ്രവർത്തകൻ ആണ് ശബരിമലയിൽ ലളിതാ രവിയെ സന്നിധാനത്തും വെച്ച് കൊല്ലാൻ ശ്രമിച്ചത് എന്നാണു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സന്നിധാനത്തും വെച്ച് സംഘപരിവാർ പ്രവർത്തകർ തടഞ്ഞ ലളിതയെ പൊലീസ് വലയത്തില്‍ വലിയ നടപ്പന്തലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇവരെ ആക്രമിക്കാനായി ഇയാള്‍ തുനിഞ്ഞത്. മറ്റുള്ള പ്രതിഷേധക്കാര്‍ ഇയാളെ എടുത്ത് ഉയര്‍ത്തിക്കൊടുക്കുകയും ലളിതയ്ക്ക് നേരെ ഇയാള്‍ തേങ്ങ കൊണ്ട് എറിയുകയുമായിരുന്നു. എന്നാല്‍ തേങ്ങ ഇവര്‍ക്ക് സംരക്ഷണ വലയം തീര്‍ത്ത പൊലീസിന് മേലാണ് പതിച്ചത്.
മലയാള മനോരമ ഫോട്ടോ ഗ്രാഫറായ നിഖില്‍ രാജാണ് ഈ ചിത്രം പകര്‍ത്തിയത്. മലയാള മനോരമ ആദ്യ പേജില്‍ തന്നെ ഫോട്ടോ സഹിതം ഈ വാര്‍ത്തയും നൽകിയിരുന്നു എങ്കിലും ഇതുവരെയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല.