കാർട്ടൂൺ പുരസ്കാരം പിൻവലിക്കില്ല; നി​ല​പാ​ടി​ലു​റ​ച്ച് ല​ളി​ത​ക​ല അ​ക്കാ​ദ​മി

ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാര നിർണയത്തിൽ തെരഞ്ഞെടുക്കപ്പെട്ട കാർട്ടൂൺ പിൻവലിക്കില്ലെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്. പു​ര​സ്കാ​ര ജൂ​റി​യു​ടെ തീ​രു​മാ​ന​ത്തെ വി​ല​മ​തി​ക്കു​ന്ന​താ​യി ചെ​യ​ർ​മാ​ൻ നേ​മം പു​ഷ്പ​രാ​ജ്, സെ​ക്ര​ട്ട​റി പൊ​ന്ന്യം ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വിധികർത്താക്കളുടെ തീരുമാനം അന്തിമമാണെന്നാണ് ഭരണസമിതി യോഗം തീരുമാനിച്ചത്. ഭരണഘടനാപരമായ കാര്യങ്ങളിൽ ഏതെങ്കിലും മതത്തിനെയോ വ്യക്തിയെയോ ബാധിക്കുന്നുണ്ടെങ്കിൽ നിയമപരമായി സംസാരിച്ച് തീരുമാനം എടുക്കുമെന്നും നേമം പുഷ്പരാജ് പറഞ്ഞു.

വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക സ​മി​തി, ജ​ന​റ​ൽ കൗ​ണ്‍​സി​ൽ സം​യു​ക്ത യോ​ഗ​ത്തി​നു ശേ​ഷ​മാ​ണു പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത്. നേരത്തെ കാ​ർ​ട്ടൂ​ണ്‍ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു എ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കാ​ർ​ട്ടൂ​ണി​നെ​തി​രേ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്പോ​ഴാ​ണ് അ​ക്കാ​ദ​മി​യു​ടെ തീ​രു​മാ​നം

17-Jun-2019