സുകുമാരൻ നായരെ എൻ എസ് എസ്സിൽ നിന്നും പുറത്താക്കാൻ ആർ എസ് എസ് തീരുമാനം; ഉപതെരഞ്ഞെടുപ്പിന് മുന്നേ എൻ എസ് എസ്സിനെ എങ്ങനെയും വരുതിയിലാക്കാൻ തീരുമാനം
അഡ്മിൻ
വരാൻ പോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നേ സാമുദായിക സംഘടനയായ എൻ എസ് എസ്സിന്റെ തലപ്പത്തു നിന്നും സുകുമാരൻ നായരെ പുറത്താക്കാൻ ആർ എസ് എസ് തീരുമാനം. ശബരിമലയിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ഉണ്ടായ അനുകൂല സാഹചര്യം സുകുമാരൻ നായർ കാരണമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാത്തതു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ ഉറപ്പായും ജയിക്കുമെന്നും, പത്തനംതിട്ടയിലും തൃശൂരിലും രണ്ടാം സ്ഥാനത്തു എത്തുമെന്നുമായിരുന്നു ആർ എസ് എസ് കണക്കുകൂട്ടൽ. എന്നാൽ അവസാന നിമിഷം യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച സുകുമാരൻ നായർ ഇത് കരയോഗം പ്രസിഡന്റുമാരെ നേരിട്ട് ഫോൺ ചെയ്തു അറിയിക്കുകയായിരുന്നു. തിരുവനന്തപുരം താലൂക് യൂണിയൻ പ്രസിഡന്റ് സംഗീത കുമാർ ഉൾപ്പടെയുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു എങ്കിലും അവസാന നിമിഷം ആയതിനാൽ ആർ എസ് എസ്സിന് അധികം ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുകുമാരൻ നായരെ പുറത്താക്കാനുള്ള വഴികൾ ആർ എസ് എസ് തേടുന്നത്.
എൻ എസ് എസ്സിന്റെ ഭരണഘടന പ്രകാരം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സുകുമാരൻ നായരേ പുറത്താക്കാൻ കഴിയില്ല. അദ്ദേഹം സ്വയം രാജിവെച്ചാൽ മാത്രമേ അടുത്ത ആളിന് ആ സ്ഥാനത്തേക്ക് വരാൻ സാധിക്കു. സുകുമാരൻ നായരുടെ രാജിയിലേക്കു നയിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യം സംഘടനക്കുള്ളിൽ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ആർ എസ് എസ്. ഡയറക്റ്റർ ബോർഡിൽ സംഘപരിവാർ ആഭിമുഖ്യം ഉള്ളവരെ കൂടെ നിർത്തി, പുറത്തു നിന്നും ഒരാളെ എൻ എസ് എസ്സിന്റെ തലപ്പത്തു കൊണ്ടുവരാനാണ് ആർ എസ് എസ് നീക്കം.