ബിനോയ് കൊടിയേരിയെ ബ്ളാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ വൻ ഗൂഡാലോചന.
അഡ്മിൻ
ബ്ളാക്ക്മെയിൽ ചെയ്ത് ബിനോയ് കൊടിയേരിയിൽ നിന്നും കോടികൾ തട്ടിയെടുക്കാൻ നടത്തിയ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുവതിയുടെ ഭർത്താവും ബീഹാർ സ്വദേശിയുമായ ആദിത്യ മോഹൻ ആണ് ഗുഡാലോചനക്ക് പിന്നിലെ നിർണായക ശക്തി എന്നാണ് ലഭിക്കുന്ന വിവരം. യുവതി, ബിനോയിയുടേത് ആണ് എന്ന രീതിയിൽ ആരോപിക്കുന്ന കുട്ടിയുടെ യഥാർത്ഥ പിതാവ് ആദിത്യ മോഹനാണ് എന്നതിന്റെ തെളിവുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ബീഹാറിൽ രണ്ടാംതരം സിനിമകളിൽ അഭിനയിക്കുന്ന ആദിത്യ മോഹൻ, അദ്ദേഹത്തിന്റെ ഫേസ്ബുക്കിലും ഇൻസ്ട്രഗ്രാമിലും, ടിക് ടോക്കിലും ബിനോയിയുടേതാണ് എന്ന് യുവതി ആരോപണം ഉന്നയിച്ച കുട്ടിയുമായി നിൽക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിയുടെ പിറന്നാൾ, ആദ്യമായി സ്‌കൂളിൽ പോയ ദിവസത്തെ ചിത്രങ്ങൾ എല്ലാം തന്റെ മകൻ ആണ് എന്ന് പറഞ്ഞാണ് ആദിത്യ മോഹൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുഞ്ഞു ജനിച്ചപ്പോൾ മുതലുള്ള ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെ പിന്നിലേക്ക് പോയാൽ കാണാൻ കഴിയും. ഇദ്ദേഹവും യുവതിയും ആഡ് ഫാക്റ്റർ എന്ന പരസ്യ കമ്പനിയും കൂടെയാണ് കോടികൾ രൂപ ബിനോയിയിൽ നിന്നും തട്ടിയെടുക്കാൻ ഗൂഡാലോചന നടത്തിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ആഡ് ഫാക്റ്റർ എന്ന മീഡിയാ കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്നാണ് ഏപ്രിൽ മാസത്തിൽ മലയാള മാധ്യമങ്ങൾക്ക് പ്രത്യേക കവറിൽ വിവരങ്ങൾ എത്തിച്ചത്. കവറിന് പിന്നാലെ ഉള്ളടക്കത്തിൽ ഉള്ള രാഷ്ട്രീയ പ്രാധാന്യം ഫോണിലൂടെ ഇവർ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഫോട്ടോ, ബാങ്ക് സ്റ്റേറ്റ്മെന്റ്, ജനന സർട്ടിഫിക്കറ്റ്, കുട്ടിയുടെ പേര് തിരുത്തലുമായി ബന്ധപ്പെട്ട പത്ര പരസ്യം എന്നിവയായിരുന്നു കവറിൽ ഉണ്ടായിരുന്നത്. എഫ്. ഐ.ആർ പോലുള്ള ആധികാരിക സ്ഥിരീകരണത്തിനുള്ള രേഖകൾ ഒന്നും ഇല്ലാത്തതിനാൽ അന്ന് ആരും ആ വാർത്ത കൊടുത്തില്ല. തുടർന്ന് ഇപ്പോൾ എഫ്.ഐ.ആർ ഇട്ടപ്പോഴും മാധ്യമങ്ങളിൽ വിളിച്ചറിയിച്ചത് ഇതേ കേന്ദ്രത്തിൽ നിന്നാണ്. മറാഠിയിലുള്ള എഫ്.ഐ.ആർ കൃത്യതയോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി മാധ്യമ പ്രവർത്തകർക്ക് നൽകിയതും ഇതേ കേന്ദ്രമായിരുന്നു.
ബിനോയി തന്റെ നിരപരാധിത്തം തെളിയിക്കാൻ പരാതിയുമായി ശക്തമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതോടെ ഈ പരസ്യ കമ്പനി കൂടുതൽ വ്യാജ തെളിവുകൾ പുറത്തു വിടുകയായിരുന്നു. ഇതിൽ പ്രധാനമാണ് ഇന്നലെ മാധ്യമങ്ങളിൽ കാണിച്ച യുവതിക്കും കുഞ്ഞിനുമൊപ്പം നിൽക്കുന്ന ചിത്രം. മാധ്യമങ്ങൾ പരസ്യ കമ്പനിയുടെ സമ്മർദ്ധത്തിന് വഴങ്ങിയാണ് ആ ചിത്രം ഇന്നലെ പുറത്തു വിട്ടത്. അത് വ്യാജമായി ഉണ്ടാക്കിയ ചിത്രമാണ്.